





About Our Tradition
ഇത് ചെറുപറമ്പിൽ തറവാടിന്റെ കഥയല്ല ചരിത്രമാണ് തലമുറകളായി പകർന്നുവരുന്ന അറിവ് : പണ്ട് പണ്ട് പണ്ടേക്കും പണ്ട് ( നൂറ്റാണ്ടുകൾക്കു മുൻപ് ) ജാതി തിരുവുകൾക്കു മുൻപേ കേരളത്തിന്റെ മലബാർ ഭാഗത്ത് സ്ഥിതി ചെയ്തിരുന്ന തറവാട് ആയിരുന്നു ചെറുപറമ്പിൽ തറവാട്. അക്കാലത്ത് ചെറു പറമ്പിൽ തറവാടിനും താണിയത്ത് തറവാടിനും ഈഴപിരിയാത്ത ബന്ധം നിലനിന്നിരുന്നു. കൃഷി മുഖ്യ തൊഴിലായി സ്വീകരിച്ചു വന്നിരുന്ന തറവാട് ആയിരുന്നു ചെറു പറമ്പിൽ തറവാട്.എന്നാൽ താണിയത്ത് തറവാട്ടുകാർ മാന്ത്രിക വിദ്യയിൽ പ്രമുഖർ ആയിരുന്നു. താണിയത്ത് തറവാടിന്റെ കാരണവരുടെ അരുമ മകളായ ഇച്ചക്കി എന്ന ഇച്ചക്കി മാതാവിനെ കുഞ്ഞിരാമൻ എന്ന കുഞ്ഞിരാമൻ മുത്തപ്പന് വിവാഹം ചെയ്തുകൊടുത്തു. താണിയത്ത് കാരണവരുടെ സഹോദരി പുത്രൻ കൂടിയാണ് കുഞ്ഞിരാമൻ മുത്തപ്പൻ...
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഇച്ചക്കി മാതാവിനെയും കുഞ്ഞിരാമൻ മുത്തപ്പനെയും സഹായിച്ചിരുന്നത് താണിയത്ത് കാരണവർ ആയിരുന്നു.. തന്റെ അരുമ മകൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കാരണവരിൽ അതിയായ മനോക്ലേശത്തിനും മനോ ദുഃഖത്തിനും ഇടയാക്കി. ഇതിന് ഒരു പരിഹാരം എന്ന വണ്ണം ഒരു പ്രത്യേക ദിനത്തിൽ ഇച്ചക്കി മാതാവിനെ വിളിച്ചു വരുത്തുകയും തുടർന്ന് മകളോട് മടിശീല നിവർത്തിപ്പിടിക്കാനായി ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ട് തന്റെ എരിയുന്ന ഹോമകുണ്ഡത്തിൽ നിന്നും ഒരു പിടി കനൽ എടുത്തു കൊടുത്തു. എന്നിട്ട് അരുമകളോട് അരുൾ ചെയ്തു : മകളെ ഈ മഹാ ഊർജത്തെ നിനക്കായി തരുകയാണ് ഇത് വൃശ്ചികം രാശിയിൽ കുടി വെച്ച് ആരാധിച്ചു കൊള്ളുക. അങ്ങിനെ ചെയ്തെന്നാൽ മകൾക്കോ മകളുടെ പരമ്പരയ്ക്കോ യാതൊരു കുറവുമില്ലാതെ കാത്തു രക്ഷിക്കുന്ന മൂർത്തിയായി കുടികൊള്ളുന്നതായിരിക്കും എന്നും താണിയത്ത് മുത്തപ്പൻ അരുൾ ചെയ്തു. അച്ഛന്റെ ആജ്ഞാനുസരണം മാതാവും കുഞ്ഞിരാമൻ മുത്തപ്പനും ചെറുപറമ്പിൽ തറവാടിന്റെ വൃശ്ചികം രാശിയിൽ കുടിവെച്ച ആരാധിച്ച മൂർത്തിയാണ് ഇന്നും നാം ആരാധിച്ചു പോരുന്ന പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ. വിഷ്ണുമായ സ്വാമിയെ കുടി വയ്ക്കുന്ന സമയം കനലിൽ നിന്നും ഒരു കഷ്ണം തെറിച്ചു വേറെ സ്ഥാനത്ത് സ്ഥാനത്ത് വീണു.